സത്യമേവ ജയതേഓണ്‍ലൈനിലെ സത്യവും മിഥ്യയും അറിയാന്‍ സംസ്ഥാനതലത്തിലെ ആദ്യക്ലാസ് ദയ അക്കാദമിയില്‍അഴീക്കോട്: ഓണ്‍ലൈന്‍ മേഖലയിലെ സത്യവും മിഥ്യയും അറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടിയായ സത്യമേവ ജയതേയുടെ ആദ്യ സംസ്ഥാനതല ക്ലാസ് ദയ അക്കാദമിയില്‍ നടന്നു. അന്‍ഷാദ് കരുവഞ്ചാല്‍ ക്ലാസ്സെടുത്തു. ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ്, എന്‍.കെ. ശ്രീജിത്ത്, കെ. രാജേന്ദ്രന്‍, വി. നജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ തയ്യാറാക്കിയ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വ്വഹിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതികവിദ്യയെ വിനിയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എന്താണ് ‘തെറ്റായ വിവരങ്ങള്‍’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തില്‍ വ്യാപിക്കുന്നത്?, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെ? എന്നു തുടങ്ങി നിരവധി വിഷയങ്ങളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സത്യമേവ ജയതേ ക്ലാസ്സുകളുടെ ഉള്ളടക്കം.പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവമായി. സോഷ്യല്‍മീഡിയയെ പറ്റി കാലിക പ്രാധാന്യം അര്‍ഹിക്കുന്ന അവശ്യം വേണ്ടുന്ന അറിവുകളാണ് ചെറിയ സമയം കൊണ്ട് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. കുട്ടികള്‍ക്ക് നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനതല പദ്ധതിയുടെ ആദ്യക്ലാസ് നല്‍കുന്നതിന് കണ്ണൂരിലെ ദയ അക്കാദമിയെ തിരഞ്ഞെടുത്തതിന് മുന്‍ കണ്ണൂര്‍ കലക്ടറും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ശ്രീ. മിര്‍ മുഹമ്മദ് ഐഎഎസിനും മികച്ച രീതിയില്‍ ക്ലാസ്സ് എടുത്തതിനു അന്‍ഷാദ് കരുവഞ്ചാലിനും അദ്ദേഹം നന്ദി അറിയിച്ചു.സത്യമേവ ജയതേ…നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ധാരണ രൂപപ്പെടുന്നത് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെയാണ്. വിവരങ്ങളുടെ പ്രാഥമിക ഉറവിടം ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. സംസ്‌കരിച്ചതും അല്ലാത്തതുമായി ധാരാളം വിവരങ്ങളും വാര്‍ത്തകളും നമുക്ക് മുന്നിലുണ്ട്. ഇതില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് നമുക്ക് ആവശ്യമുള്ളതു മാത്രം സ്വീകരിക്കേണ്ട സാഹചര്യമാണിപ്പോള്‍. ഇന്റര്‍നെറ്റിനെയും സ്മാര്‍ട്ട്‌ഫോണിനെയും ആശ്രയിക്കുന്നതിന്റെ തോത് ആഗോളവ്യാപകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ലഭിച്ച വിവരങ്ങള്‍ വിലയിരുത്താനുള്ള കഴിവുകള്‍ വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണുതാനും. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കായി സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ കുട്ടികള്‍ എങ്ങനെ ട്രാപ് ചെയ്യപ്പെടുന്നു? തെറ്റായ വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണം? എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? സോഷ്യല്‍മീഡിയ അത് നിങ്ങളുടെ മനസ്സിനെ എങ്ങനെ മനസ്സിലാക്കുന്നു? ഇതിന്റെ പോരായ്മകള്‍ എന്തൊക്കെ? ഇതില്‍ നിന്നുള്ള മോചനത്തിന് കുട്ടികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്.
17171 comment1 shareLikeCommentShare