കുട്ടികള്‍ക്ക് ആവേശമായി കിഡ്‌സ് അത്‌ലറ്റിക്‌സ്
പുതിയ തലമുറയെ കായികരംഗത്തോടു ചേര്‍ത്തുനിര്‍ത്താന്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ നടത്തുന്ന കിഡ്‌സ് അത്ലറ്റിക്‌സ് തലശ്ശേരി വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ അരങ്ങേറി.
രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത മേളയില്‍ ദയ അക്കാദമിയും പങ്കെടുത്തു. അറുപതോളം കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ പങ്കാളികളായത്. 4 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ പ്രകടനം കൊണ്ട് മീറ്റ് ശ്രദ്ധേയമായി. നാലാമത് ജില്ലാതല ചാമ്പ്യന്‍ഷിപ്പ് തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുന റാണി ഉദ്ഘാടനം ചെയ്തു.
ശോണിമ കോച്ചിന്റെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരിക്കാന്‍ പ്രാപ്തരാക്കിയത്. വിവിധ കോച്ചുമാരായ കെ.കെ. സതീശന്‍, പി. സുധീഷ് എന്നിവര്‍ക്ക് പുറമെ ദയ അക്കാദമി കോ ഓര്‍ഡിനേറ്റര്‍ ടി.വി. സിജു, രക്ഷിതാക്കളുടെ പ്രതിനിധികളായി പ്രസാദ് പി, പി. ഷനോജ്, പി. നികിഷ, സുഹൃദ, എം. ചിന്ത, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജേതാക്കളെ ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ്, സെക്രട്ടറി കെ. രാജേന്ദ്രന്‍ എന്നിവര്‍ അഭിനന്ദിച്ചു.