എന്റെ വീടും… എന്റെ നാടും…
വളണ്ടിയര്‍മാര്‍ക്കുള്ള പ്രോജ്ക്ട് അവതരണവും സ്നേഹവിരുന്നും നടത്തി
കണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന എന്റെ വീടും… എന്റെ നാടും… എന്ന കൊതുകുനിര്‍മാര്‍ജ്ജന പദ്ധതി പദ്ധതിയുടെ ഭാഗമായി ക്ളബുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള പ്രോജക്ട് അവതരണവും സ്നേഹവിരുന്നും ചാല് ബീച്ചില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന ഉദ്ഘാടനം ചെയ്തു.
വളപട്ടണം സി.ഐ എം. കൃഷ്ണന് മുഖ്യാതിഥിയായി. മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ. പ്രേമന്, പി.ഒ. രാധാകൃഷ്ണന്, കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്സണ്‍ മോഹിനി, സനില തുടങ്ങിയവര്‍ സംസാരിച്ചു. ക്ളബുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കുമായി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. എന്‍.കെ. സൂരജ് പദ്ധതി വിശദീകരിച്ചു. അഴീക്കോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. മിനി സ്വാഗതവും സി.ആര്.സി രക്ഷാധികാരി പാറക്കുനി ദാമോധരന് നന്ദിയും പറഞ്ഞു.
എന്റെ വീടും… എന്റെ നാടും… പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രോജക്ട് അവതരണവും സ്നേഹവിരുന്നും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന ഉദ്ഘാടനം ചെയ്യുന്നു