Categories
Uncategorized

പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ ദയ

കണ്ണൂര്: പ്രളയബാധിതര്ക്ക് ആശ്വാസമേകാന് അഴീക്കോട് ദയ ചാരിറ്റബിള് ട്രസ്റ്റ് രംഗത്ത്. വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ദയ ട്രസ്റ്റിന്റെ വാഹനം പുറപ്പെട്ടു. അരി, ഉപ്പ്, നാപ്കിന്, ബ്രെഡ്, ജാം തുടങ്ങിയ വസ്തുക്കളാണ് വയനാട്ടിലേക്ക് അയച്ചത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, റവന്യൂ ഇന്സ്‌പെക്ടര് ബി.ജി ധനഞ്ജയന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പ്രവര്ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില് നിന്ന് ആളുകള് മടങ്ങുമ്പോഴേക്കും വളരെയേറെ കാര്യങ്ങള് ചെയ്യാനുണ്ട്. അതിനുള്ള പ്‌ളാനുകള് ട്രസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില്, ട്രസ്റ്റി എന്.കെ. ശ്രീജിത്ത്, രാജേന്ദ്രന്, രതീശന് കണിയാങ്കണ്ടി, ഐ.സി. താജുദ്ദീന്, രഗിന് തയ്യില് തുടങ്ങിയവര് നേതൃത്വം നല്കി.
ദുരിതാശ്വാസ പ്രവര്ത്തനം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ദയ ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില് ഉള്പ്പെടെയുള്ള പ്രവര്ത്തകര് കലക്ടറെ നേരിട്ട് കണ്ട് തങ്ങളുടെ ഭാഗത്തു നിന്നുള്ള സഹായങ്ങളും സേവനസന്നദ്ധതയും അറിയിക്കുകയായിരുന്നു. തുടര്ന്ന് എസ്.പി ശിവവിക്രമിന്റെ സാന്നിധ്യത്തില് നടന്ന ചര്ച്ചയില് വയനാട്ടിലേക്ക് അരി ഉള്പ്പെടെയുള്ള സാധനങ്ങളാണ് അത്യാവശ്യമെന്ന് അറിയിച്ചതിനെ തുടര്ന്ന് അക്കാര്യം കലക്ടര് ട്രസ്റ്റ് ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്ന്നാണ് അരി ഉള്പ്പെടെയുള്ള സാധനങ്ങള് ട്രസ്റ്റ് ഭാരവാഹികള് കണ്ണൂര് കലക്ടറേറ്റിലേക്ക് എത്തിച്ചതും സ്വന്തം നിലയില് വയനാട്ടിലേക്ക് കൊണ്ടുപോയതും. ദുരന്തബാധിത മേഖലകള് ജില്ലയില് ഉണ്ടെന്നിരിക്കെ തന്നെ ഭീകരമായ പ്രളയബാധിത പ്രശ്‌നങ്ങളുള്ള അയല്ജില്ലയായ വയനാടിനോട് കണ്ണൂര് കലക്ടര് മിര് മുഹമ്മദ് അലി കാട്ടിയ നല്ല മനസ്സും താല്പര്യവും സേവനമനോഭാവവും അഭിനന്ദനം അര്ഹിക്കുന്നു.