Categories
Uncategorized

സമൂഹ അടുക്കളയ്ക്ക് ദയ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം

കണ്ണൂര്‍ കോര്‍പറേഷന്‍ സമൂഹ അടുക്കളയ്ക്ക് ദയ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി. മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമാ ബാലകൃഷ്ണന് ദയാ മെഡിക്കല്‍സ് മാനേജര്‍ ടി.വി. ജ്യോതീന്ദ്രന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, അഡ്വ. ടി.ഒ. മോഹനന്‍, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ. […]

Categories
Uncategorized

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില് ഭക്ഷ്യധാന്യക്കിറ്റ് നല്‍കി

ഭക്ഷ്യധാന്യക്കിറ്റ് നല്‍കി അഴീക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നീര്‍ക്കടവ് അരയസമാജം കേന്ദ്രീകരിച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.എ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്‍, പ്രവര്‍ത്തകരായ വി. നജീഷ്, എം. പ്രദീപന്‍, പി.എന്‍. നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്യാപ്ഷന്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നീര്‍ക്കടവ് അരയസമാജം കേന്ദ്രീകരിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്നു

Categories
Uncategorized

മരുന്നിനായുള്ള വിളികള്‍; താങ്ങായി ദയ ചാരിറ്റബിള്‍ ട്രസ്റ്റ്

ജില്ലാ കോള്‍ സെന്റര്‍ ഒരുമാസം പിന്നിടുന്നു പകുതിയിലേറെയും മരുന്നിനായുള്ള വിളികള്‍; താങ്ങായി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ ജില്ലാ കോള്‍ സെന്റര്‍ തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. രോഗം പടരാതിരിക്കാന്‍ ജനങ്ങളെ വീട്ടിലിരുത്തി അത്യാവശ്യക്കാര്‍ക്കുള്ള സാധനങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ അത് വീട്ടുപടിക്കലെത്തിച്ചുകൊടുക്കുകയായിരുന്നു ഈ സെന്ററിന്റെ ലക്ഷ്യം. ഇതിനിടെ പതിനായിരത്തിലേറെ കോളുകളാണ് വിവിധ ആവശ്യങ്ങളറിയിച്ച് കോള്‍ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇതില്‍ പകുതിയിലധികവും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് […]

Categories
Uncategorized

ദയ ട്രസ്റ്റ് മാസ്‌കുകള്‍ വിതരണം ചെയ്തു

ദയ ട്രസ്റ്റ് മാസ്‌കുകള്‍ വിതരണം ചെയ്തു കണ്ണൂര്‍: കോറോണ പ്രതിരോധത്തിന്റെ ഭാഗമായി അഴീക്കോട് മേഖലയില്‍ വിതരണം ചെയ്യാന്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് മാസ്‌കുകള്‍ വിതരണം ചെയ്തു. ദയ മെഡിക്കല്‍സില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ തഹസില്‍ദാര്‍ വി. എം. സജീവന്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന് മാസ്‌കുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ അഴീക്കല്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരമാണ് ദയ ട്രസ്റ്റ് 3000 തുണികൊണ്ടുള്ള മുഖാവരണം അനുവദിച്ചു നല്‍കിയത്. ചടങ്ങില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ […]

Categories
Uncategorized

സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു

ദയയുടെ സഹായഹസ്തം വീണ്ടും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു അഴീക്കോട്: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചാല്‍ സിആര്‍സി ക്‌ളബിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയതിന്റെ തുടര്‍ച്ചയായാണ് ഓണക്കിറ്റ് വിതരണം. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയുള്‍പ്പെടെ 17 ഇനം സാധനങ്ങളാണ് അമ്പതിനായിരം രൂപ ചെലവില്‍ ഓണക്കിറ്റ് തയ്യാറാക്കാന്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയത്. ട്രസ്റ്റ് നേരിട്ട് പെന്‍ഷന്‍ നല്‍കുന്ന വീടുകളിലും അതോടൊപ്പം ആശ്രിതരായവര്‍ക്കുമാണ് ഓണക്കിറ്റ് ലഭ്യമാക്കിയത്. മാറിയ സാഹചര്യത്തില്‍ സാമൂഹ്യസേവനത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊണ്ട് കുട്ടികളാണ് വീടുകളില്‍ നേരിട്ടെത്തി ഓണക്കിറ്റ് വിതരണം ചെയ്തത്. വി. നജീഷ്, […]

Categories
Uncategorized

ദയാ ചാരിറ്റബിള്‍ ട്രസ്റ്റും കൈത്താങ്ങായി

ദുരിതാശ്വാസ നിധിയിലേക്കുള്ള 32 ലക്ഷം മന്ത്രിക്ക് കൈമാറി രണ്ട് ലക്ഷം രൂപ നല്‍കി ദയാ ചാരിറ്റബിള്‍ ട്രസ്റ്റും കൈത്താങ്ങായി കണ്ണൂര്‍: പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ 32 ലക്ഷം രൂപ വിവിധ ആളുകളില്‍ നിന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി. മഴമൂലമുണ്ടായ പ്രളയം അവസാനിച്ചപ്പോള്‍ അതിന്റെ ഇരകള്‍ക്കായുള്ള സഹായത്തിന്റെ പ്രളയമാണ് ഇപ്പോള്‍ കേരളത്തില്‍ ശക്തി പ്രാപിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. […]

Categories
Uncategorized

കാലിക്കടവ് ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം ചെയ്തു

കാലിക്കടവ് ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം ചെയ്തു തളിപ്പറമ്പ്: കുട്ടികള്‍ പോലും ലഹരിക്കടിമപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കാനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കാലിക്കടവ് ഗവ. ഹൈസ്‌കൂളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും (ആര്‍.എം.എസ്.എ) ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ടുനില പുതിയ ക്‌ളാസ് റൂം ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിദ്യാലയപരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കി ലഹരിവിമുക്ത കാമ്പസുകള്‍ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുവരികയാണെന്നും […]

Categories
Uncategorized

എന്റെ വീടും… എന്റെ നാടും… പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രോജക്ട് അവതരണവും സ്‌നേഹവിരുന്നും

എന്റെ വീടും… എന്റെ നാടും… വളണ്ടിയര്‍മാര്‍ക്കുള്ള പ്രോജ്ക്ട് അവതരണവും സ്നേഹവിരുന്നും നടത്തി കണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന എന്റെ വീടും… എന്റെ നാടും… എന്ന കൊതുകുനിര്‍മാര്‍ജ്ജന പദ്ധതി പദ്ധതിയുടെ ഭാഗമായി ക്ളബുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള പ്രോജക്ട് അവതരണവും സ്നേഹവിരുന്നും ചാല്‍ ബീച്ചില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന ഉദ്ഘാടനം ചെയ്തു. വളപട്ടണം സി.ഐ എം. കൃഷ്ണന്‍ മുഖ്യാതിഥിയായി. മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]

Categories
Uncategorized

ദയ ട്രസ്റ്റ് ദയ പെന്‍ഷന്‍ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്…

ജനശക്തി തെളിയിച്ച് ദയ ട്രസ്റ്റ് ദയ പെന്‍ഷന്‍ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്… അഴീക്കോട്‌‍: രാഷ്ട്രീയം മറന്ന് ക്‌ളബുകളും സംഘടനകളും ഒന്നിച്ചുനിന്നാല്‍ നാടിന്റെ വികസനം സാധ്യമാണെന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പെന്‍ഷന്‍ പദ്ധതി എട്ടാം വാര്‍ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അഴീക്കോട്ടെ ജനശക്തി ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തിരമുള്ള മൂന്നാം വര്‍ഷത്തെ പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം 1000 രൂപ നിരക്കില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള ചെക്ക് […]