ഭക്ഷ്യധാന്യക്കിറ്റ് നല്കി
അഴീക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നീര്‍ക്കടവ് അരയസമാജം കേന്ദ്രീകരിച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.എ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്, പ്രവര്‍ത്തകരായ വി. നജീഷ്, എം. പ്രദീപന്, പി.എന്‍. നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ക്യാപ്ഷന്‍:
അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നീര്‍ക്കടവ് അരയസമാജം കേന്ദ്രീകരിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്നു