ദയ ട്രസ്റ്റ് മാസ്‌കുകള് വിതരണം ചെയ്തു
കണ്ണൂര്: കോറോണ പ്രതിരോധത്തിന്റെ ഭാഗമായി അഴീക്കോട് മേഖലയില് വിതരണം ചെയ്യാന് ദയ ചാരിറ്റബിള് ട്രസ്റ്റ് മാസ്‌കുകള് വിതരണം ചെയ്തു. ദയ മെഡിക്കല്സില് നടന്ന ചടങ്ങില് കണ്ണൂര് തഹസില്ദാര് വി. എം. സജീവന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന് മാസ്‌കുകള് കൈമാറി ഉദ്ഘാടനം നിര്വ്വഹിച്ചു. ഡി.വൈ.എഫ്.ഐ അഴീക്കല് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരമാണ് ദയ ട്രസ്റ്റ് 3000 തുണികൊണ്ടുള്ള മുഖാവരണം അനുവദിച്ചു നല്കിയത്.
ചടങ്ങില് ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ്, ദയ മെഡിക്കല് എം.ഡി എന്.കെ. ശ്രീജിത്ത്, മാനേജര് ടി.വി. ജ്യോതീന്ദ്രന്, ഡി.വൈ.എഫ്.ഐ കണ്ണൂര് ബ്‌ളോക്ക് സെക്രട്ടറി എം. ശ്രീരാമന്, അഴീക്കല് മേഖലാ പ്രസിഡന്റ് ഷിസില് തേനായി, സെക്രട്ടറി എം.വി. ലജിത്ത്, ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്, പ്രവര്ത്തകരായ കെ. സന്തോഷ്, പി.എം. ഷിജു, വിപിന് ചന്ദ്രതാര, രഗിന് തയ്യില്, കെ.പി. സുനില് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.