കണ്ണൂര് കോര്പറേഷന് സമൂഹ അടുക്കളയ്ക്ക്
ദയ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം
കണ്ണൂര്: കണ്ണൂര് കോര്പറേഷന്റെ ആഭിമുഖ്യത്തില് നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ദയ ചാരിറ്റബിള് ട്രസ്റ്റ് ഒരു ലക്ഷം രൂപ ധനസഹായം നല്കി. മേയറുടെ ചേംബറില് നടന്ന ചടങ്ങില് മേയര് സുമാ ബാലകൃഷ്ണന് ദയാ മെഡിക്കല്സ് മാനേജര് ടി.വി. ജ്യോതീന്ദ്രന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചടങ്ങില് അഡ്വ. സണ്ണി ജോസഫ് എം.എല്.എ, അഡ്വ. ടി.ഒ. മോഹനന്, ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്, ട്രസ്റ്റ് പ്രവര്ത്തകരായ എന്. വിപിന്, എം. പ്രദീപന്, വി. നജീഷ്, പി.എം. ഷിജു തുടങ്ങിയവരും പങ്കെടുത്തു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് ഒറ്റപ്പെട്ടുകഴിയുന്നവരെ സഹായിക്കാന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് കണ്ണൂര് മുനിസിപ്പല് സ്‌കൂളില് ആരംഭിച്ച സമൂഹഅടുക്കളയിലേക്കും അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ അടുക്കളയിലേക്കും ദയ ട്രസ്റ്റ് ഭക്ഷണസാധനങ്ങള് ഉള്പ്പെടെയുള്ളവ നേരത്തെ എത്തിച്ചിരുന്നു.
സമൂഹ അടുക്കളകളില് സാധനങ്ങള് നല്കിയതിനുപുറമെ അഴീക്കോട് ഗവ. വൃദ്ധമന്ദിരത്തിനും ദയ ട്രസ്റ്റിന്റെ നേതൃത്വത്തില് നല്കുന്ന പ്രതിമാസ പെന്ഷന് ഗുണഭോക്താക്കള്ക്കും നാട്ടിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങള്ക്കും ട്രസ്റ്റ് പ്രവര്ത്തകര് അരിയും സാധനങ്ങളും എത്തിച്ചുനല്കിയിട്ടുണ്ട്.