ദയയുടെ സഹായഹസ്തം വീണ്ടും
സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു
അഴീക്കോട്: ദയാ ചാരിറ്റബിള് ട്രസ്റ്റിന്റെയും ചാല് സിആര്സി ക്‌ളബിന്റെയും ആഭിമുഖ്യത്തില് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്ക്ക് ആവശ്യസാധനങ്ങള് എത്തിച്ചുനല്കിയതിന്റെ തുടര്ച്ചയായാണ് ഓണക്കിറ്റ് വിതരണം. അരി, പലവ്യഞ്ജനങ്ങള്, പച്ചക്കറി എന്നിവയുള്പ്പെടെ 17 ഇനം സാധനങ്ങളാണ് അമ്പതിനായിരം രൂപ ചെലവില് ഓണക്കിറ്റ് തയ്യാറാക്കാന് ദയ ചാരിറ്റബിള് ട്രസ്റ്റ് ഒരുക്കിയത്. ട്രസ്റ്റ് നേരിട്ട് പെന്ഷന് നല്കുന്ന വീടുകളിലും അതോടൊപ്പം ആശ്രിതരായവര്ക്കുമാണ് ഓണക്കിറ്റ് ലഭ്യമാക്കിയത്.
മാറിയ സാഹചര്യത്തില് സാമൂഹ്യസേവനത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊണ്ട് കുട്ടികളാണ് വീടുകളില് നേരിട്ടെത്തി ഓണക്കിറ്റ് വിതരണം ചെയ്തത്. വി. നജീഷ്, രതീഷ് കണിയാങ്കണ്ടി, പ്രദീപന് മുത്തങ്ങ എന്നിവര്ക്ക് പുറമെ കുട്ടികളായ ആദിഷ്, സങ്കിത്ത്, അക്ഷയ്, രാഹുല്, അഭിരാം തുടങ്ങിയവരും ഓണക്കിറ്റ് വിതരണത്തിന് ചുക്കാന് പിടിച്ചു.
Categories