Categories
Uncategorized

ഓണ്‍ലൈന്‍ പഠന സൗകര്യം

ഓണ്‍ലൈന്‍ പഠന സൗകര്യം:അഴീക്കോട് ഗ്രാമപഞ്ചായത്തിന് ദയ ട്രസ്റ്റ് 6 ടിവികള്‍ കൈമാറികണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദയ മെഡിക്കല്‍സും ദയ ട്രസ്റ്റും ഒരുക്കിയ 55 സ്മാര്‍ട്ട് ടിവികളില്‍ ആറെണ്ണം അഴീക്കോട് ഗ്രാമപഞ്ചായത്തിന് കൈമാറി. സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനായി ടി.വി വിതരണം ചെയ്യുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അറിയിച്ചു.അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന്റെ സഹധര്‍മ്മിണി ഷംന സൂരജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്നയ്ക്ക് ടിവികള്‍ കൈമാറി.ദയ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുരേശന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞംസു മാസ്റ്റര്‍, അശോകന്‍, പി. പ്രവീണ്‍, ടി.പി. പദ്മാവതി, മാലിനി, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്‍, വി. നജീഷ്, വിപിന്‍ ചന്ദ്രതാര, ടി.വി. സിജു തുടങ്ങിയവര്‍ സംബന്ധിച്ചു.നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ ഇ ക്ലാസ് ടിവി ചലഞ്ചിന്റെ ഭാഗമായി 15 ടിവികള്‍, ഡിവൈഎഫ്ഐ, കണ്ണൂര്‍ ഡിസിസി എന്നിവയ്ക്ക് 10 ടിവികള്‍ വീതവും അലവില്‍ ചങ്ങാതിക്കൂട്ടത്തിന് ഒരു ടിവിയും അടക്കം 55 ടിവികള്‍ വിതരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *