എസ്.എസ്.എൽ.സി പരീക്ഷഅന്ധതയെ പൊരുതി തോൽപ്പിച്ചശ്രീഹരിയെ ദയ ട്രസ്റ്റ് അനുമോദിച്ചുഅഴീക്കോട്: അന്ധതയെ പൊരുതി തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രീഹരി രാജേഷിനെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. ജേതാവിനുള്ള ഉപഹാരവും 10,000 രൂപയുടെ കാഷ് അവാർഡും ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ.സൂരജ് കൈമാറി. അഴീക്കോട് മൈലാടത്തടം സ്വദേശികളായ രാജേഷിന്റെയും ശ്രീവിദ്യയുടെയും മകനാണ്. ഉപരിപഠനത്തിന് ഹ്യുമാനിറ്റീസ് സോഷ്യോളജി തെരഞ്ഞെടുത്ത് ഐഎഎസ് നേടണമെന്നാണ് ആഗ്രഹമെന്ന് ശ്രീഹരി പറഞ്ഞു.വെല്ലുവിളികളെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ ശ്രീഹരി നേടിയ വിജയം എല്ലാവർക്കും മാതൃകയാണ്. അസാമാന്യ ഇച്ഛാശക്തി കൊണ്ട് ഉപരിപഠനത്തിലും മികവാർന്ന വിജയം കൈപ്പിടിയിലൊതുക്കാൻ ശ്രീഹരിക്ക് സാധിക്കട്ടെ എന്ന് ദയ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ് പറഞ്ഞു.ട്രസ്റ്റ് പ്രവർത്തകരായ കെ. രാജേന്ദ്രൻ, വി. നജീഷ്, പ്രദീപൻ, സൂരജ് പി.യു, കെ. സന്തോഷ്, ടി.വി. സിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Categories