ആരോഗ്യസംരക്ഷണ, കൊതുകുനശീകരണ പദ്ധതിക്ക്സംസ്ഥാന ശുചിത്വമിഷന്റെ പ്രത്യേക അനുമോദനംദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അനുമോദനപത്രം ഏറ്റുവാങ്ങികണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ എന്റെ വീടും… എന്റെ നാടും… ആരോഗ്യസംരക്ഷണ, കൊതുകുനശീകരണ പദ്ധതി സംസ്ഥാന ശുചിത്വമിഷന്റെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായി.പബ്‌ളിക്, പ്രൈവറ്റ് സഹകരണത്തോടെ കൊതുകു നിര്‍മാര്‍ജ്ജനത്തിനായി രാജ്യത്ത് നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് ദയ ട്രസ്റ്റ് നടപ്പിലാക്കിയത്. പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഈ പ്രോജക്ട് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നതിനായി ശുചിത്വമിഷന്‍ മാതൃകയായി എടുത്തിരിക്കുകയാണ്.പഞ്ചായത്തിലെ 40 ശതമാനം വീടുകളിലും കൊതുകു വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വെയിലൂടെ കണ്ടെത്തിയ ശേഷം ആറു ഘട്ടമായി നടന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളിലൂടെ 99 ശതമാനം വീടുകളും കൊതുകുവിമുക്തമാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.തിരുവനന്തപുരത്ത് സംസ്ഥാന ശുചിത്വ മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലിയില്‍ നിന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അനുമോദനപത്രം ഏറ്റുവാങ്ങി.നാട്ടുകാരുടെ സഹകരണമുണ്ടെങ്കില്‍ ഏതുപദ്ധതിയും വിജയത്തിലെത്തിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ വീടും… എന്റെ നാടും… പദ്ധതി. സിക്ക വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം കൊതുകുനിര്‍മാര്‍ജ്ജന പദ്ധതികളുടെ ആവശ്യകത കൂട്ടിയിരിക്കുകയാണെന്നും അതിന് മുന്‍കൈ എടുക്കുന്ന സംസ്ഥാന ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു.ഈ അവസരത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍വ്വെ ടീം അംഗങ്ങള്‍, വളണ്ടിയര്‍ ടീം അംഗങ്ങള്‍, സിഡിഎസ് പ്രവര്‍ത്തകര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ദയ ട്രസ്റ്റ് പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നുവേണ്ട ഈ പദ്ധതിയോട് സഹകരിച്ച ഓരോരുത്തരോടും നല്ലവരായ നാട്ടുകാരോടും ദയ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുകയാണ്.
Month: January 2022
കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ്
കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാവിഭാഗത്തില്‍ തിരുവനന്തപുരവും ചാമ്പ്യന്‍മാരായി.
കോവിഡ് പോരാളികളായ ആശാ വര്‍ക്കര്‍മാര്‍ക്ക് ദയ ട്രസ്റ്റിന്റെ ആദരംകണ്ണൂര്‍: ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും ആശാ വര്‍ക്കര്‍മാരെ ആദരിച്ചു. വളപട്ടണം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എന്‍.കെ. സൂരജ് അധ്യക്ഷത വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് മുഖ്യാതിഥിയായി.അര്‍പ്പിത മനോഭാവത്തോടെ സമയക്ലിപ്തത നോക്കാതെ സാമൂഹ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ എന്തുംകൊണ്ടും ആദരം അര്‍ഹിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സി. ഐ രാജേഷ് പറഞ്ഞു.കോവിഡ് മാറി ക്വാറന്റൈനില്‍ ആയിരുന്നപ്പോള്‍ ഒരു കുട്ടിയുടെ മുഖത്തു നോക്കി ചിരിച്ചതിനുള്ള മറുപടി രൂക്ഷമായൊരു നോട്ടമായിരുന്നു. അതേസമയം, സമൂഹത്തില്‍ കോവിഡ് പോരാളികളായി സമരമുഖത്തുള്ള ആശാവര്‍ക്കര്‍മാര്‍ വെല്ലുവിളികളെ നേരിട്ടാണ് രാപകല്‍ വ്യത്യാസമില്ലാതെ പോലീസ് സേനയെ പോലെ സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകി സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സേവനം മഹത്തരമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ ചികിത്സാതലത്തിലും വാര്‍ഡുതലത്തിലും നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ സുരക്ഷപോലും വകവയ്ക്കാതെ ഉത്തരവാദിത്തം ഭംഗിയായി നടപ്പിലാക്കിയ ഇവര്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ക്ക് പുറമെയാണ് രാപകല്‍ വ്യത്യാസമില്ലാതെ ഓരോ വാര്‍ഡിലും ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഉപഹാരം സി.ഐ സമ്മാനിച്ചു. ക്യാഷ് അവാര്‍ഡുകള്‍ പഞ്ചായത്ത് പ്രസിഡന്റും ഓണക്കിറ്റ് ദയ ട്രസ്റ്റി എന്‍.കെ. ശ്രീജിത്തും കൈമാറി. ആശാ വര്‍ക്കര്‍ ഗ്രൂപ്പ് ലീഡര്‍ ഷീബാ ഷാജി, എന്‍.കെ. ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന് ആശാ വര്‍ക്കര്‍ ഗ്രൂപ്പ് ലീഡര്‍ ഷീബാ ഷാജിയുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. പരിപാടിക്ക് ഷംന സൂരജ്, എന്‍.കെ. രാഗേഷ്, ടി.വി. സിജു, കെ. സന്തോഷ്, ശ്രീശൻ നാമത്ത്, രതീഷ് കണിയാങ്കണ്ടി, ഷജിൽ ഹരിദാസ്, സന്തോഷ് ജവാൻ, എം. പ്രദീപന്‍, വിപിന്‍ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദയ ട്രസ്റ്റി കെ. രാജേന്ദ്രന്‍ സ്വാഗതവും വി. നജീഷ് നന്ദിയും പറഞ്ഞു.
അഴീക്കോട്: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വീടുകളിലെത്തി ആദരിച്ച് ദയ ചാരിറ്റബിള്‍ ട്രസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അവധി പോലും എടുക്കാതെ കോവിഡ് ഭീതിക്കിടയില്‍ ജോലി ചെയ്ത അഴീക്കോട്ടെ നാല് ആംബുലന്‍സ് ഡ്രൈവര്‍മാരെ കെ.വി. സുമേഷ് എം.എല്‍.എയും ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജും വീടുകളിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.കഴിഞ്ഞ രണ്ടുവര്‍ഷത്തോളം കാലം വിശ്രമമില്ലാതെ ഭയമില്ലാതെ ഓട്ടത്തിലായിരുന്നു ആംബുലന്‍സ് സാരഥികളൊക്കെയും. നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വയം അകലം പാലിച്ചുനിന്ന കാലം. പലപ്പോഴും മനസ്സു വിഷമിപ്പിച്ച അകറ്റിനിര്‍ത്തലുകള്‍. എല്ലാത്തിനുമൊപ്പം ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സമൂഹത്തിലെ ഒരു വിഭാഗം കരിവാരിത്തേച്ച നിമിഷങ്ങള്‍. എല്ലാത്തിനുമപ്പുറം ഒരുപാട് ജീവനുകള്‍ കൈയില്‍ ചേര്‍ത്തുപിടിച്ച് ആക്‌സിലേറ്ററില്‍ ആഞ്ഞുചവിട്ടി പായുമ്പോള്‍ ചെയ്യുന്നത് ഒരു ജോലിയായി ഇവരാരും കരുതിയിരുന്നില്ല. പകരം സമൂഹത്തോടുള്ള ഉത്തരവാദിത്തമുള്ള മനുഷ്യരായി അവര്‍ നിന്നു. ഈ നിസ്വാര്‍ത്ഥ സേവനത്തിന് ആംബുലന്‍സ് ഡ്രൈവര്‍മാരെ അവരുടെ വീടുകളിലെത്തി ആദരിക്കുകയായിരുന്നു ദയ ചാരിറ്റബിള്‍ ട്രസ്റ്റ്. അഴീക്കോട് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ രഞ്ജിത്ത് ചോയ്യന്‍, സി.കെ. അമല്‍, എം. പ്രേംജിത്ത്, തഫ്‌സീര്‍ മൊയ്തു എന്നിവരെ അഴീക്കോട് എം.എല്‍.എ കെ.വി. സുമേഷ്, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദയ ട്രസ്റ്റിന്റെ വകയായി 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും ഉപഹാരവും മധുരപലഹാരവും ഇവര്‍ക്ക് നല്‍കി. ചടങ്ങില്‍ ദയ ട്രസ്റ്റി കെ. രാജേന്ദ്രന്‍, വി. നജീഷ്, ടി.വി.സിജു, കെ.പി. ശിവാനന്ദന്‍, ശ്രീശന്‍ നാമത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.
ദയ അക്കാദമിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചുസൈക്കിള്‍ ചലഞ്ചിന് ആവേശോജ്വല പ്രതികരണംകണ്ണൂര്‍: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദയ അക്കാദമിയില്‍ വിവിധ പരിപാടികള്‍ നടന്നു.ഇതോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 75 കിലോമീറ്റര്‍ സൈക്കിളിംഗ് ചലഞ്ചിന് ആവേശോജ്വല പ്രതികരണവും ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ദയ അക്കാദമിയുടെയും ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന്റെ നേതൃത്വത്തില്‍ 35 അംഗ സംഘമാണ് പയ്യന്നൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ 4 മണിക്ക് നടന്ന ചടങ്ങില്‍ ദയ ട്രസ്റ്റി എന്‍.കെ. ശ്രീജിത്ത് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.എന്‍.കെ. രാഗേഷ്, വിപിന്‍ ചന്ദ്രതാര, ശ്രീശന്‍ നാമത്ത്, ആദിഷ് സൂരജ്, സങ്കിത്ത് രാഗേഷ് തുടങ്ങിയവര്‍ റൈഡിംഗിന് നേതൃത്വ നല്‍കി. ഒമ്പത് മണിക്ക് തിരിച്ചെത്തിയ സംഘത്തിന് അക്കാദമിയില്‍ വന്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ്, കോച്ച് കെ. പ്രമോദന്‍, ദയ ട്രസ്റ്റി കെ. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. കോച്ചുമാരായ കെ.സതീശന്‍, ശ്രീജിത്ത്, ഷോണിമ എന്നിവര്‍ക്ക് പുറമെ അക്കാദമിയിലെ കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. എന്‍.കെ. ശ്രീജിത്ത്, വിജയലക്ഷ്മി, ജിഷ ശ്രീജിത്ത്, ഷംന സൂരജ്, നിത്യ രാഗേഷ്, കെ. സന്തോഷ്, വി. നജീഷ്, ടി.വി.സിജു, പി.യു. സൂരജ്, ടി.വി. ജ്യോതീന്ദ്രന്‍, ഷജില്‍ ഹരിദാസ്, കെ. രാജേന്ദ്രന്‍, സന്തോഷ്, എം. പ്രദീപന്‍, ടി.കെ. സുനോജ്, അന്‍ഷാദ്, സജീവന്‍ എം, ദിവ്യന്ത്, പ്രദോഷ്, ടി.കെ. സൂരജ്, ടി.കെ. പ്രവീണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഒളിമ്പിക്സിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്‍ ‘പഞ്ച് ഫോര്‍ ഇന്ത്യ’ സംഘടിപ്പിച്ചു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തുസംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് Ok വിനീഷ്,BFI ഡെവലപ്പ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ.എൻ കെ സൂരജ് പാണയിൽ എന്നിവര്‍ മുഖ്യാതിഥികളായി
ടോക്യോവില്‍ നടക്കുന്ന ഒളിമ്പിക്‌സിനെ വരവേല്‍ക്കുവാനും അതില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് വിജയാശംസകളും നേര്‍ന്നുകൊണ്ട് ദയ മെഡിക്കല്‍സ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ഒളിമ്പിക് ദീപം തെളിയിച്ചു.കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയവും ഒളിമ്പിക്‌സ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടപ്പാക്കുന്ന ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.കണ്ണൂരില്‍ വൈകുന്നേരം നാലരയ്ക്ക് സ്‌പോര്‍ട്‌സ് ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ഒളിമ്പിക് ദീപശിഖാ റാലി കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ ഡവലപ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാനും ദയ അക്കാദമി ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ താരങ്ങളും കോച്ചുമാരും റഫറിമാരും പങ്കെടുത്തു.വൈകിട്ട് ആറരയ്ക്ക് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഒളിമ്പിക് ഐക്യദാര്‍ഢ്യസമ്മേളനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെയും കോച്ചുമാരെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് പങ്കെടുത്തു.വൈകിട്ട് 6.45ന് ദയ മെഡിക്കല്‍സ് നടന്ന ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ഡോ. എന്‍.കെ. സൂരജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏഴു മണിക്ക് അഴീക്കോട് ദയ അക്കാദമിയില്‍ കുട്ടികളുടെ നേതൃത്വത്തിലും ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി. ആദിഷ് സൂരജ്, അനിഖ ശ്രീജിത്ത്, സങ്കിത്ത് രാഗേഷ്, കീര്‍ത്തിക, ഇഷാനി, അശ്വന്ത്, അക്ഷയ്, ധനുഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സത്യമേവ ജയതേഓണ്‍ലൈനിലെ സത്യവും മിഥ്യയും അറിയാന്‍ സംസ്ഥാനതലത്തിലെ ആദ്യക്ലാസ് ദയ അക്കാദമിയില്‍അഴീക്കോട്: ഓണ്‍ലൈന്‍ മേഖലയിലെ സത്യവും മിഥ്യയും അറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടിയായ സത്യമേവ ജയതേയുടെ ആദ്യ സംസ്ഥാനതല ക്ലാസ് ദയ അക്കാദമിയില്‍ നടന്നു. അന്‍ഷാദ് കരുവഞ്ചാല്‍ ക്ലാസ്സെടുത്തു. ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ്, എന്‍.കെ. ശ്രീജിത്ത്, കെ. രാജേന്ദ്രന്‍, വി. നജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ തയ്യാറാക്കിയ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വ്വഹിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതികവിദ്യയെ വിനിയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എന്താണ് ‘തെറ്റായ വിവരങ്ങള്‍’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തില്‍ വ്യാപിക്കുന്നത്?, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെ? എന്നു തുടങ്ങി നിരവധി വിഷയങ്ങളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സത്യമേവ ജയതേ ക്ലാസ്സുകളുടെ ഉള്ളടക്കം.പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവമായി. സോഷ്യല്‍മീഡിയയെ പറ്റി കാലിക പ്രാധാന്യം അര്‍ഹിക്കുന്ന അവശ്യം വേണ്ടുന്ന അറിവുകളാണ് ചെറിയ സമയം കൊണ്ട് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. കുട്ടികള്‍ക്ക് നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനതല പദ്ധതിയുടെ ആദ്യക്ലാസ് നല്‍കുന്നതിന് കണ്ണൂരിലെ ദയ അക്കാദമിയെ തിരഞ്ഞെടുത്തതിന് മുന്‍ കണ്ണൂര്‍ കലക്ടറും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ശ്രീ. മിര്‍ മുഹമ്മദ് ഐഎഎസിനും മികച്ച രീതിയില്‍ ക്ലാസ്സ് എടുത്തതിനു അന്‍ഷാദ് കരുവഞ്ചാലിനും അദ്ദേഹം നന്ദി അറിയിച്ചു.സത്യമേവ ജയതേ…നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ധാരണ രൂപപ്പെടുന്നത് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെയാണ്. വിവരങ്ങളുടെ പ്രാഥമിക ഉറവിടം ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. സംസ്‌കരിച്ചതും അല്ലാത്തതുമായി ധാരാളം വിവരങ്ങളും വാര്‍ത്തകളും നമുക്ക് മുന്നിലുണ്ട്. ഇതില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് നമുക്ക് ആവശ്യമുള്ളതു മാത്രം സ്വീകരിക്കേണ്ട സാഹചര്യമാണിപ്പോള്‍. ഇന്റര്‍നെറ്റിനെയും സ്മാര്‍ട്ട്‌ഫോണിനെയും ആശ്രയിക്കുന്നതിന്റെ തോത് ആഗോളവ്യാപകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ലഭിച്ച വിവരങ്ങള്‍ വിലയിരുത്താനുള്ള കഴിവുകള്‍ വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണുതാനും. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കായി സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ കുട്ടികള്‍ എങ്ങനെ ട്രാപ് ചെയ്യപ്പെടുന്നു? തെറ്റായ വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണം? എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? സോഷ്യല്‍മീഡിയ അത് നിങ്ങളുടെ മനസ്സിനെ എങ്ങനെ മനസ്സിലാക്കുന്നു? ഇതിന്റെ പോരായ്മകള്‍ എന്തൊക്കെ? ഇതില്‍ നിന്നുള്ള മോചനത്തിന് കുട്ടികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്.
17171 comment1 shareLikeCommentShare
ഓണ്‍ലൈന്‍ പഠനം:ടിവി വിതരണം ചെയ്തു
ഓണ്‍ലൈന്‍ പഠനം:ടിവി വിതരണം ചെയ്തുകണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദയ ചാരിറ്റബിള്‍ ട്രസ്റ്റും ദയ മെഡിക്കല്‍സും ഒരുക്കിയ 50 സ്മാര്‍ട്ട് ടിവികളില്‍ നാലെണ്ണം അഴീക്കോട് കോണ്‍ഗ്രസ് കമ്മിറ്റി മുഖേന വിതരണം ചെയ്തു. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിവി സെറ്റുകള്‍ കൈമാറിയത്. അഴീക്കോട് ഹൈസ്‌കൂള്‍, അഴീക്കോട് സൗത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് ടിവി കൈമാറിയത്.വന്‍കുളത്തുവയല്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്‍, ഡിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍, ബിജു ഉമ്മര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ.അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍ സ്വാഗതം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മഞ്ചേരിക്കണ്ടി വിനോദ് നന്ദിയും പറഞ്ഞു.
ബീച്ചിലും വേണം ഇടിപ്പൂരം..
ബോക്സിങ് ജനകീയമാക്കാൻ ആശയങ്ങളുമായി ഡോ . എൻ കെ സൂരജ് ബീച്ച് ബോക്സിങ് ടൂറിസം മേഖലക്കും കായികമേഖലക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ബി എഫ് ഐ ഡെവലപ്മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ ഡോ . എൻ കെ സൂരജ് പാണയിൽ
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdayatrustkannur%2Fposts%2F984599665624993&show_text=true&width=500" width="500" height="473" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>