Categories
Uncategorized

എന്റെ വീടും… എന്റെ നാടും…

തിരുവനന്തപുരത്ത് സംസ്ഥാന ശുചിത്വ മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലിയില്‍ നിന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അനുമോദനപത്രം ഏറ്റുവാങ്ങി.

ആരോഗ്യസംരക്ഷണ, കൊതുകുനശീകരണ പദ്ധതിക്ക്സംസ്ഥാന ശുചിത്വമിഷന്റെ പ്രത്യേക അനുമോദനംദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അനുമോദനപത്രം ഏറ്റുവാങ്ങികണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ എന്റെ വീടും… എന്റെ നാടും… ആരോഗ്യസംരക്ഷണ, കൊതുകുനശീകരണ പദ്ധതി സംസ്ഥാന ശുചിത്വമിഷന്റെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായി.പബ്‌ളിക്, പ്രൈവറ്റ് സഹകരണത്തോടെ കൊതുകു നിര്‍മാര്‍ജ്ജനത്തിനായി രാജ്യത്ത് നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് ദയ ട്രസ്റ്റ് നടപ്പിലാക്കിയത്. പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഈ പ്രോജക്ട് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നതിനായി ശുചിത്വമിഷന്‍ മാതൃകയായി എടുത്തിരിക്കുകയാണ്.പഞ്ചായത്തിലെ 40 ശതമാനം വീടുകളിലും കൊതുകു വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വെയിലൂടെ കണ്ടെത്തിയ ശേഷം ആറു ഘട്ടമായി നടന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളിലൂടെ 99 ശതമാനം വീടുകളും കൊതുകുവിമുക്തമാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.തിരുവനന്തപുരത്ത് സംസ്ഥാന ശുചിത്വ മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലിയില്‍ നിന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അനുമോദനപത്രം ഏറ്റുവാങ്ങി.നാട്ടുകാരുടെ സഹകരണമുണ്ടെങ്കില്‍ ഏതുപദ്ധതിയും വിജയത്തിലെത്തിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ വീടും… എന്റെ നാടും… പദ്ധതി. സിക്ക വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം കൊതുകുനിര്‍മാര്‍ജ്ജന പദ്ധതികളുടെ ആവശ്യകത കൂട്ടിയിരിക്കുകയാണെന്നും അതിന് മുന്‍കൈ എടുക്കുന്ന സംസ്ഥാന ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു.ഈ അവസരത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍വ്വെ ടീം അംഗങ്ങള്‍, വളണ്ടിയര്‍ ടീം അംഗങ്ങള്‍, സിഡിഎസ് പ്രവര്‍ത്തകര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ദയ ട്രസ്റ്റ് പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നുവേണ്ട ഈ പദ്ധതിയോട് സഹകരിച്ച ഓരോരുത്തരോടും നല്ലവരായ നാട്ടുകാരോടും ദയ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുകയാണ്.