Categories
Uncategorized

ഓണ്‍ലൈന്‍ പഠനം:ടിവി വിതരണം ചെയ്തു

ഓണ്‍ലൈന്‍ പഠനം:ടിവി വിതരണം ചെയ്തുകണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദയ ചാരിറ്റബിള്‍ ട്രസ്റ്റും ദയ മെഡിക്കല്‍സും ഒരുക്കിയ 50 സ്മാര്‍ട്ട് ടിവികളില്‍ നാലെണ്ണം അഴീക്കോട് കോണ്‍ഗ്രസ് കമ്മിറ്റി മുഖേന വിതരണം ചെയ്തു. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിവി സെറ്റുകള്‍ കൈമാറിയത്. അഴീക്കോട് ഹൈസ്‌കൂള്‍, അഴീക്കോട് സൗത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് ടിവി കൈമാറിയത്.വന്‍കുളത്തുവയല്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്‍, ഡിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍, ബിജു ഉമ്മര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ.അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍ സ്വാഗതം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മഞ്ചേരിക്കണ്ടി വിനോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *