ടോക്യോവില്‍ നടക്കുന്ന ഒളിമ്പിക്‌സിനെ വരവേല്‍ക്കുവാനും അതില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് വിജയാശംസകളും നേര്‍ന്നുകൊണ്ട് ദയ മെഡിക്കല്‍സ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ഒളിമ്പിക് ദീപം തെളിയിച്ചു.കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയവും ഒളിമ്പിക്‌സ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടപ്പാക്കുന്ന ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.കണ്ണൂരില്‍ വൈകുന്നേരം നാലരയ്ക്ക് സ്‌പോര്‍ട്‌സ് ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ഒളിമ്പിക് ദീപശിഖാ റാലി കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ ഡവലപ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാനും ദയ അക്കാദമി ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ താരങ്ങളും കോച്ചുമാരും റഫറിമാരും പങ്കെടുത്തു.വൈകിട്ട് ആറരയ്ക്ക് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഒളിമ്പിക് ഐക്യദാര്‍ഢ്യസമ്മേളനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെയും കോച്ചുമാരെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് പങ്കെടുത്തു.വൈകിട്ട് 6.45ന് ദയ മെഡിക്കല്‍സ് നടന്ന ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ഡോ. എന്‍.കെ. സൂരജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏഴു മണിക്ക് അഴീക്കോട് ദയ അക്കാദമിയില്‍ കുട്ടികളുടെ നേതൃത്വത്തിലും ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി. ആദിഷ് സൂരജ്, അനിഖ ശ്രീജിത്ത്, സങ്കിത്ത് രാഗേഷ്, കീര്‍ത്തിക, ഇഷാനി, അശ്വന്ത്, അക്ഷയ്, ധനുഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Categories