കണ്ണൂര്‍ സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍
ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്:
*സില്‍വറിന്റെ തിളക്കത്തില്‍ ദയ*
കണ്ണൂര്‍ സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍ പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വെള്ളി മെഡലുകളുമായി ദയ അക്കാദമി താരങ്ങള്‍.
കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ ബി കോം (ഫിനാന്‍സ്) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ശിവാഗ് നിഥിന് (46-48 കിലോ വിഭാഗം), ജനജിത്ത് അരയമ്പേത്ത് (48-51കിലോ), ആദിത്ത് സുരേഷ് (51-54 കിലോ) എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്. ദയ അക്കാദമിയില്‍ ശ്രീജിത്ത് അമ്പന്റെ നേതൃത്വത്തിലാണ് ഇവര്‍ ബോക്സിംഗ് പരിശീലനം നേടുന്നത്.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ മാര്‍ച്ച് 13ന് നടന്ന മത്സരത്തില്‍ മാനന്തവാടി ഗവ. കോളേജ് ജേതാക്കളായി. രണ്ടാം സ്ഥാനം തലശ്ശേരി ബ്രണ്ണന്‍ കോളേജും നേടി. അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമായി കണ്ണൂര്‍ ശ്രീനാരായണ കോളേജ് മൂന്നാം സ്ഥാനം സ്വന്തമാക്കി.
ജേതാക്കളെ ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഡവലപ്മെന്റ് കമ്മിഷന് വൈസ് ചെയര്‍മാനും ദയ അക്കാദമി ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് അഭിനന്ദിച്ചു.


