ഓണ്‍ലൈന്‍ പഠനം:ടിവി വിതരണം ചെയ്തുകണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദയ ചാരിറ്റബിള്‍ ട്രസ്റ്റും ദയ മെഡിക്കല്‍സും ഒരുക്കിയ 50 സ്മാര്‍ട്ട് ടിവികളില്‍ നാലെണ്ണം അഴീക്കോട് കോണ്‍ഗ്രസ് കമ്മിറ്റി മുഖേന വിതരണം ചെയ്തു. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിവി സെറ്റുകള്‍ കൈമാറിയത്. അഴീക്കോട് ഹൈസ്‌കൂള്‍, അഴീക്കോട് സൗത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് ടിവി കൈമാറിയത്.വന്‍കുളത്തുവയല്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്‍, ഡിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍, ബിജു ഉമ്മര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ.അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍ സ്വാഗതം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മഞ്ചേരിക്കണ്ടി വിനോദ് നന്ദിയും പറഞ്ഞു.
ബീച്ചിലും വേണം ഇടിപ്പൂരം..
ബോക്സിങ് ജനകീയമാക്കാൻ ആശയങ്ങളുമായി ഡോ . എൻ കെ സൂരജ് ബീച്ച് ബോക്സിങ് ടൂറിസം മേഖലക്കും കായികമേഖലക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ബി എഫ് ഐ ഡെവലപ്മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ ഡോ . എൻ കെ സൂരജ് പാണയിൽ
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdayatrustkannur%2Fposts%2F984599665624993&show_text=true&width=500" width="500" height="473" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>
https://www.mathrubhumi.com/kannur/news/10jul2021-1.5818933
കണ്ണൂർ : ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയടെ ഡെവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാനായി കണ്ണൂർ സ്വദേശിയും സംസ്ഥാന അമച്വർ ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. എൻ.കെ. സൂരജ്.
ഓണ്‍ലൈന്‍ പഠന സൗകര്യം
ഓണ്‍ലൈന്‍ പഠന സൗകര്യം:അഴീക്കോട് ഗ്രാമപഞ്ചായത്തിന് ദയ ട്രസ്റ്റ് 6 ടിവികള്‍ കൈമാറികണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദയ മെഡിക്കല്‍സും ദയ ട്രസ്റ്റും ഒരുക്കിയ 55 സ്മാര്‍ട്ട് ടിവികളില്‍ ആറെണ്ണം അഴീക്കോട് ഗ്രാമപഞ്ചായത്തിന് കൈമാറി. സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് ദയ ചാരിറ്റബിള് ട്രസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനായി ടി.വി വിതരണം ചെയ്യുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അറിയിച്ചു.അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന്റെ സഹധര്‍മ്മിണി ഷംന സൂരജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്നയ്ക്ക് ടിവികള്‍ കൈമാറി.ദയ ചാരിറ്റബിള് ട്രസ്റ്റ് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുരേശന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞംസു മാസ്റ്റര്‍, അശോകന്‍, പി. പ്രവീണ്‍, ടി.പി. പദ്മാവതി, മാലിനി, ദയ ചാരിറ്റബിള് ട്രസ്റ്റ് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്‍, വി. നജീഷ്, വിപിന്‍ ചന്ദ്രതാര, ടി.വി. സിജു തുടങ്ങിയവര്‍ സംബന്ധിച്ചു.നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ ഇ ക്ലാസ് ടിവി ചലഞ്ചിന്റെ ഭാഗമായി 15 ടിവികള്‍, ഡിവൈഎഫ്ഐ, കണ്ണൂര്‍ ഡിസിസി എന്നിവയ്ക്ക് 10 ടിവികള്‍ വീതവും അലവില്‍ ചങ്ങാതിക്കൂട്ടത്തിന് ഒരു ടിവിയും അടക്കം 55 ടിവികള്‍ വിതരണം ചെയ്തിട്ടുണ്ട്.
ശ്രീഹരിയെ ദയ ട്രസ്റ്റ് അനുമോദിച്ചു
എസ്.എസ്.എൽ.സി പരീക്ഷഅന്ധതയെ പൊരുതി തോൽപ്പിച്ചശ്രീഹരിയെ ദയ ട്രസ്റ്റ് അനുമോദിച്ചുഅഴീക്കോട്: അന്ധതയെ പൊരുതി തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രീഹരി രാജേഷിനെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. ജേതാവിനുള്ള ഉപഹാരവും 10,000 രൂപയുടെ കാഷ് അവാർഡും ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ.സൂരജ് കൈമാറി. അഴീക്കോട് മൈലാടത്തടം സ്വദേശികളായ രാജേഷിന്റെയും ശ്രീവിദ്യയുടെയും മകനാണ്. ഉപരിപഠനത്തിന് ഹ്യുമാനിറ്റീസ് സോഷ്യോളജി തെരഞ്ഞെടുത്ത് ഐഎഎസ് നേടണമെന്നാണ് ആഗ്രഹമെന്ന് ശ്രീഹരി പറഞ്ഞു.വെല്ലുവിളികളെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ ശ്രീഹരി നേടിയ വിജയം എല്ലാവർക്കും മാതൃകയാണ്. അസാമാന്യ ഇച്ഛാശക്തി കൊണ്ട് ഉപരിപഠനത്തിലും മികവാർന്ന വിജയം കൈപ്പിടിയിലൊതുക്കാൻ ശ്രീഹരിക്ക് സാധിക്കട്ടെ എന്ന് ദയ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ് പറഞ്ഞു.ട്രസ്റ്റ് പ്രവർത്തകരായ കെ. രാജേന്ദ്രൻ, വി. നജീഷ്, പ്രദീപൻ, സൂരജ് പി.യു, കെ. സന്തോഷ്, ടി.വി. സിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഴീക്കോട് മീന്‍കുന്ന് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താത്കാലികമായി ഒരുക്കിയ കോവിഡ്19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ പാത്രങ്ങള്‍ ദയ ചാരിറ്റബിള് ട്രസ്റ്റ് സംഭാവന ചെയ്തു. ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്നയ്ക്ക് പാത്രങ്ങള്‍ കൈമാറി. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. രൂപ, വാര്‍ഡ് മെംബര്‍ പി. പ്രവീണ്‍, ദയ ചാരിറ്റബിള് ട്രസ്റ്റ് പ്രവര്‍ത്തകരായ വി. നജീഷ്, പി.യു. സൂരജ്, ടി.വി. സിജു തുടങ്ങിയവര്‍ പങ്കെടുത്തു.
അഴീക്കോട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ദയ ട്രസ്റ്റ് ആംബുലൻസ് കൈമാറിഅഴീക്കോട്: കണ്ണൂരിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് അഴീക്കോട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് അനുവദിച്ച ആംബുലൻസ്അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ദയ മെഡിക്കൽസ് എം.ഡിയും ദയ ട്രസ്റ്റിയുമായ എൻ.കെ. ശ്രീജിത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന് കൈമാറി. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന ആംബുലൻസ് ഏറ്റുവാങ്ങി.കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ അഴീക്കോട് ഗവ. ഹൈസ്‌കൂളിന് ദയ ട്രസ്റ്റ് ആംബുലൻസ് സൗകര്യം ലഭ്യമാക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതാണ്. അതിന്റെ ഭാഗമായാണ് ആംബുലൻസ് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്.അഴീക്കോട് ചാൽ ശ്രീനാരായണ വായനശാലയുമായി ചേർന്ന് നാട്ടിലെ പ്രവർത്തനങ്ങൾക്ക് നൽകാനിരുന്ന ആംബുലൻസാണ് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് നൽകിയിട്ടുള്ളത്. ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിക്കും വരെ ട്രീറ്റ്മെന്റ് സെന്ററിലും ഉപയോഗിക്കുകയും തുടർന്ന് ശ്രീനാരായണ വായനശാലയുമായി ബന്ധപ്പെട്ടാണ് ആംബുലൻസിന്റെ സേവനം ഉപയോഗിക്കാനാവുക. ആധുനിക സംവിധാനങ്ങളോടെ പത്തു ലക്ഷം രൂപ ചെലവിട്ടാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ട്രസ്റ്റ് ആംബുലൻസ് ഒരുക്കിയത്.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.കെ. മിനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. കുഞ്ഞംസു മാസ്റ്റർ, വാർഡ് മെംബർ ടി.വി. വിജയൻ, അഴീക്കോട് ലൈബ്രറി കൗൺസിൽ നേതൃസമിതി സെക്രട്ടറി മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ സേവനപ്രവർത്തനങ്ങളിലൂടെ പത്താം വർഷത്തിലേക്ക് കടന്ന സാമൂഹിക പ്രതിബദ്ധതയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് നമ്മുടെ നാടിന്റെ അഭിമാനമാണ്. നാടിന്റെ നന്മ മാത്രം ഉദ്ദേശിച്ച് നടപ്പാക്കുന്ന നൂതനവും സവിശേഷവുമായ പ്രവർത്തനങ്ങളിലൂടെയാണ് ഡോ. എൻ.കെ. സൂരജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദയ ട്രസ്റ്റ് മുൻപന്തിയിൽ എത്തിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു.നിരവധി പ്രവർത്തനങ്ങളിലൂടെ അഴീക്കോട് പഞ്ചായത്തിൽ നിറസാന്നിധ്യമായ ദയ ട്രസ്റ്റ് ഒരുപാട് സേവനപ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. മഹാമാരി നേരിടുന്നതിനായി ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് കൃത്യസമയത്താണ് ആംബുലൻസിന്റെ സേവനം ദയ ട്രസ്റ്റ് അനുവദിച്ചുതന്നിട്ടുള്ളതെന്നും അതിന് ട്രസ്റ്റിനോട് നിറഞ്ഞ നന്ദിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന പറഞ്ഞു.ചാൽ ശ്രീ നാരായണ ഗുരുദേവ വിലാസം വായനശാല സെക്രട്ടറി വി. നജീഷ് സ്വാഗതവും ദയ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ ശ്രീനാരായണ വായനശാലാ പ്രവർത്തകരായ പാറക്കുനി ദാമോദരൻ, സുരേശൻ കണിയാങ്കണ്ടി, ദയ ട്രസ്റ്റ് പ്രവർത്തകരായ കെ. സന്തോഷ്, പി.യു സൂരജ്, പി.എം. ഷിജു, എം. പ്രദീപൻ, അൻഷാദ് കരുവൻചാൽ, സന്തോഷ് കുമാർ, ടി.വി. സിജു തുടങ്ങിയവർ പങ്കെടുത്തു.+14