Categories
Uncategorized

മരുന്നിനായുള്ള വിളികള്‍; താങ്ങായി ദയ ചാരിറ്റബിള്‍ ട്രസ്റ്റ്

ജില്ലാ കോള് സെന്റര് ഒരുമാസം പിന്നിടുന്നു
പകുതിയിലേറെയും മരുന്നിനായുള്ള വിളികള്;
താങ്ങായി ദയ ചാരിറ്റബിള് ട്രസ്റ്റ്
കണ്ണൂര്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കണ്ണൂര് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് ഒരുക്കിയ ജില്ലാ കോള് സെന്റര് തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. രോഗം പടരാതിരിക്കാന് ജനങ്ങളെ വീട്ടിലിരുത്തി അത്യാവശ്യക്കാര്ക്കുള്ള സാധനങ്ങള് വിളിച്ചുപറഞ്ഞാല് അത് വീട്ടുപടിക്കലെത്തിച്ചുകൊടുക്കുകയായിരുന്നു ഈ സെന്ററിന്റെ ലക്ഷ്യം. ഇതിനിടെ പതിനായിരത്തിലേറെ കോളുകളാണ് വിവിധ ആവശ്യങ്ങളറിയിച്ച് കോള് സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇതില് പകുതിയിലധികവും ജീവന്രക്ഷാ മരുന്നുകള്ക്ക് വേണ്ടിയായിരുന്നു. ഇവയില് ഭൂരിഭാഗവും കൈകാര്യം ചെയ്ത് അവശ്യക്കാരിലെത്തിച്ചത് കണ്ണൂര് ജവഹര് സ്റ്റേഡിയം കോംപ്ലക്സില് പ്രവര്ത്തിക്കുന്ന ദയ മെഡിക്കല്സും അനുബന്ധമായി പ്രവര്ത്തിക്കുന്ന ദയ ട്രസ്റ്റും അതിന്റെ പ്രവര്ത്തകരുമാണ്.
അവശ്യസേവന വിഭാഗത്തിലാണെങ്കിലും നഗരത്തിലെ മെഡിക്കല് ഷോപ്പുകള് പോലും ഒന്നിടവിട്ട ദിവസങ്ങളില് മാത്രമേ തുറന്നു പ്രവര്ത്തിക്കാന് പാടൂള്ളൂ എന്ന് ഏപ്രില് അവസാനവാരം പോലീസിന്റെ കര്ശന നിര്ദ്ദേശമുണ്ടായപ്പോഴും ദുരന്തനിവാരണം കോവിഡ് 19 അതിവ്യാപന പ്രതിരോധപ്രവര്ത്തനം നിലവിലുള്ള ലോക്ക്ഡൗണ് ക്രമീകരിക്കുന്ന വ്യവസ്ഥകളില് ഇളവ് അനുവദിച്ച് കണ്ണൂരിലെ ദയ മെഡിക്കല്സിന് എല്ലാ ദിവസവും തുറന്നുപ്രവര്ത്തിക്കാന് ജില്ലാ കലക്ടര് നല്കിയ ഉത്തരവ് അവരുടെ പ്രവര്ത്തനമികവിനുള്ള അംഗീകാരമാണ്. അതേസമയം, ദയ മെഡിക്കല്സിന്റെ ലാഭം മുഴുവന് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി ഉടമസ്ഥര് മാറ്റിവെച്ചിരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ സ്ഥാപനത്തിന്.
കാന്സര്, ഹൃദ്രോഗം, മൂത്രതടസ്സം തുടങ്ങി വിവിധ അസുഖങ്ങള് ബാധിച്ച് ഒന്നിട തെറ്റാതെ മരുന്ന് കഴിക്കുന്ന രോഗികള്ക്ക് മരുന്നുകള് വീടുകളിലെത്തിച്ചു നല്കി. കണ്ണൂരില് ലഭ്യമല്ലാത്ത മരുന്നുകള് അന്യജില്ലകളില് പോയി വാങ്ങി രോഗികള്ക്ക് നല്കാനായത് ഒരു പുണ്യമായി കരുതുന്നുവെന്നാണ് ട്രസ്റ്റ് പ്രവര്ത്തകരുടെ നിലപാട്. ആകെ രണ്ടു രൂപ വില വരുന്ന ഓര്ഡറുകള് പോലും മുപ്പത് കിലോമീറ്റര് ദൂരത്ത് പോലും എത്തിച്ചുനല്കിയത് നാടിനോടുള്ള ദയ ട്രസ്റ്റിന്റെ പ്രതിബദ്ധതകൊണ്ടാണ്.
മരുന്നുകള് വാങ്ങാന് കഷ്ടപ്പെട്ടവര്ക്ക് വില കൂടിയ മരുന്നുകള് പോലും സൗജന്യമായി ലഭ്യമാക്കാനും ട്രസ്റ്റ് തയ്യാറായി. സാമൂഹ്യനീതി വകുപ്പിനു കീഴില് അഴീക്കോട് ചാലില് പ്രവര്ത്തിക്കുന്ന ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്ക്കായി സൗജന്യ മരുന്നുകളെത്തിച്ച് നല്കാനും ദയ ട്രസ്റ്റ് സന്മനസു കാട്ടി. എഴുപതോളം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. കിടപ്പിലായ രോഗികള്ക്ക് പുറമെ വാര്ദ്ധക്യസഹജമായ അസുഖങ്ങള് ഉള്ളവരാണ് ഇതിലേറെയും. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര് ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് ദയ ചാരിറ്റബിള് ട്രസ്റ്റ് മരുന്നുകളെത്തിച്ച് നല്കിയത്. കണ്ണൂര് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന് പത്മനാഭന് ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രനില് നിന്ന് മരുന്നുകള് ഏറ്റുവാങ്ങി. 25,000 രൂപയുടെ മരുന്നുകളാണ് കൈമാറിയത്.
അതോടൊപ്പം മാരകരോഗങ്ങളാല് കഷ്ടപ്പെടുന്ന പ്രവാസികള്ക്ക് വിലയേറിയ മരുന്നുകള് കോള് സെന്റര് വഴി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കൊടുത്തയക്കാന് ദയ ട്രസ്റ്റിന് സാധിച്ചുവെന്നത് വളരെ ചാരിതാര്ത്ഥ്യം നല്കുന്നുവെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ് പറഞ്ഞു.
കോള് സെന്ററിന്റെ ഭാഗമായി അവശ്യസാധനങ്ങള് അത്യാവശ്യക്കാര്ക്ക് എത്തിച്ചു നല്കുന്നതിനായി ഒരു വാഹനം വേണമെന്ന് ജില്ലാ കലക്ടര് ആവശ്യപ്പെട്ടതോടെ ദയ ട്രസ്റ്റിന്റെ പക്കലുള്ള കവചിത ബോഡിയുള്ള ഒരു വണ്ടി ഉടന് വിട്ടുനല്കാനും ട്രസ്റ്റ് മനസ്സുവെച്ചു. കഴിഞ്ഞ ഒരുമാസമായി അവശ്യസാധനങ്ങളുമായി ഉപഭോക്താക്കളെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.
വിവിധ മേഖലകളില് പ്രശസ്തരായ താരങ്ങളാണ് ഓരോ ദിവസവും കോള് സെന്ററില് വളണ്ടിയര്മാരായി എത്തുന്നത്. നിത്യമായി എത്തുന്ന ഇന്ത്യന് ഫുട്ബോള് താരം സി.കെ. വിനീതിന് പുറമെ സിനിമ മേഖലയില് നിന്നുള്ള പ്രമുഖ താരങ്ങളും വളണ്ടിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വളണ്ടിയര്മാര്ക്കുള്ള ഉച്ചഭക്ഷണവും ദയ ട്രസ്റ്റ് എത്തിച്ചു നല്കിയിട്ടുണ്ട്.
ട്രസ്റ്റ് രക്ഷാധികാരികളായ എന്.കെ. ശ്രീജിത്ത്, ഷംന സൂരജ്, കെ. രാജേന്ദ്രന് എന്നിവര്ക്ക് പുറമെ പ്രവര്ത്തകരായ വിപിന് ചന്ദ്രതാര, വി. നജീഷ്, ടി.വി. ജ്യോതീന്ദ്രന്, എം. പ്രദീപന്, പി.എം. ഷിജു, രതീശന് കണിയാങ്കണ്ടി, പി.ജി. നിഖില് തുടങ്ങിയവരാണ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.

Categories
Uncategorized

ദയ ട്രസ്റ്റ് മാസ്‌കുകള്‍ വിതരണം ചെയ്തു

ദയ ട്രസ്റ്റ് മാസ്‌കുകള് വിതരണം ചെയ്തു
കണ്ണൂര്: കോറോണ പ്രതിരോധത്തിന്റെ ഭാഗമായി അഴീക്കോട് മേഖലയില് വിതരണം ചെയ്യാന് ദയ ചാരിറ്റബിള് ട്രസ്റ്റ് മാസ്‌കുകള് വിതരണം ചെയ്തു. ദയ മെഡിക്കല്സില് നടന്ന ചടങ്ങില് കണ്ണൂര് തഹസില്ദാര് വി. എം. സജീവന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന് മാസ്‌കുകള് കൈമാറി ഉദ്ഘാടനം നിര്വ്വഹിച്ചു. ഡി.വൈ.എഫ്.ഐ അഴീക്കല് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരമാണ് ദയ ട്രസ്റ്റ് 3000 തുണികൊണ്ടുള്ള മുഖാവരണം അനുവദിച്ചു നല്കിയത്.
ചടങ്ങില് ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ്, ദയ മെഡിക്കല് എം.ഡി എന്.കെ. ശ്രീജിത്ത്, മാനേജര് ടി.വി. ജ്യോതീന്ദ്രന്, ഡി.വൈ.എഫ്.ഐ കണ്ണൂര് ബ്‌ളോക്ക് സെക്രട്ടറി എം. ശ്രീരാമന്, അഴീക്കല് മേഖലാ പ്രസിഡന്റ് ഷിസില് തേനായി, സെക്രട്ടറി എം.വി. ലജിത്ത്, ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രന്, പ്രവര്ത്തകരായ കെ. സന്തോഷ്, പി.എം. ഷിജു, വിപിന് ചന്ദ്രതാര, രഗിന് തയ്യില്, കെ.പി. സുനില് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.

Categories
Uncategorized

സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു

ദയയുടെ സഹായഹസ്തം വീണ്ടും
സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു

അഴീക്കോട്: ദയാ ചാരിറ്റബിള് ട്രസ്റ്റിന്റെയും ചാല് സിആര്സി ക്‌ളബിന്റെയും ആഭിമുഖ്യത്തില് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്ക്ക് ആവശ്യസാധനങ്ങള് എത്തിച്ചുനല്കിയതിന്റെ തുടര്ച്ചയായാണ് ഓണക്കിറ്റ് വിതരണം. അരി, പലവ്യഞ്ജനങ്ങള്, പച്ചക്കറി എന്നിവയുള്പ്പെടെ 17 ഇനം സാധനങ്ങളാണ് അമ്പതിനായിരം രൂപ ചെലവില് ഓണക്കിറ്റ് തയ്യാറാക്കാന് ദയ ചാരിറ്റബിള് ട്രസ്റ്റ് ഒരുക്കിയത്. ട്രസ്റ്റ് നേരിട്ട് പെന്ഷന് നല്കുന്ന വീടുകളിലും അതോടൊപ്പം ആശ്രിതരായവര്ക്കുമാണ് ഓണക്കിറ്റ് ലഭ്യമാക്കിയത്.
മാറിയ സാഹചര്യത്തില് സാമൂഹ്യസേവനത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊണ്ട് കുട്ടികളാണ് വീടുകളില് നേരിട്ടെത്തി ഓണക്കിറ്റ് വിതരണം ചെയ്തത്. വി. നജീഷ്, രതീഷ് കണിയാങ്കണ്ടി, പ്രദീപന് മുത്തങ്ങ എന്നിവര്ക്ക് പുറമെ കുട്ടികളായ ആദിഷ്, സങ്കിത്ത്, അക്ഷയ്, രാഹുല്, അഭിരാം തുടങ്ങിയവരും ഓണക്കിറ്റ് വിതരണത്തിന് ചുക്കാന് പിടിച്ചു.

Categories
Uncategorized

ദയാ ചാരിറ്റബിള്‍ ട്രസ്റ്റും കൈത്താങ്ങായി

ദുരിതാശ്വാസ നിധിയിലേക്കുള്ള 32 ലക്ഷം മന്ത്രിക്ക് കൈമാറി
രണ്ട് ലക്ഷം രൂപ നല്കി ദയാ ചാരിറ്റബിള് ട്രസ്റ്റും കൈത്താങ്ങായി
കണ്ണൂര്: പ്രളയബാധിത കേരളത്തെ പുനര്നിര്മിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര് താലൂക്ക് ഓഫീസില് നടന്ന ചടങ്ങില് 32 ലക്ഷം രൂപ വിവിധ ആളുകളില് നിന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഏറ്റുവാങ്ങി.
മഴമൂലമുണ്ടായ പ്രളയം അവസാനിച്ചപ്പോള് അതിന്റെ ഇരകള്ക്കായുള്ള സഹായത്തിന്റെ പ്രളയമാണ് ഇപ്പോള് കേരളത്തില് ശക്തി പ്രാപിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പെട്ടയാളുകള് ദുരിതബാധിതരെ സഹായിക്കാന് കൈകോര്ത്ത് മുന്നേറുന്ന കാഴ്ച ലോകത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ മഴക്കെടുതിയെ ദേശീയ ദുരന്തമായി കേന്ദ്ര സര്ക്കാര് അംഗീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങള് അംഗീകരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ഒഴുകിയെത്തുന്ന സഹായങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വി വി മുനീര് (ഗ്രീന്സ് ഹൈപ്പര് മാര്ക്കറ്റ് എംഡി) അഞ്ചു ലക്ഷം, കല്ലാളം ശ്രീധരന് (കവിതാ ഗ്രൂപ്പ്) അഞ്ചു ലക്ഷം, വെയ്ക്ക് കണ്ണൂര് അഞ്ചു ലക്ഷം, ഡോ. സൂരജ് പാണയില് (ചെയര്മാന്, ദയ ചാരിറ്റബ്ള് ട്രസ്റ്റ്) രണ്ടു ലക്ഷം തുടങ്ങി വലുതും ചെറുതുമായ സംഭാവനകളുള്പ്പെടെ 32 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങില് വച്ച് ലഭിച്ചത്. വയനാട്ടിലെ പ്രളയബാധിത ക്യാമ്പിലേക്ക് നേരത്തെ അരി ഉള്പ്പെടെയുള്ള അവശ്യസാധനങ്ങള് ദയ ചാരിറ്റബിള് ട്രസ്റ്റ് കണ്ണൂര് കലക്ടര് മുഖാന്തിരം എത്തിച്ചിരുന്നു. ആദ്യഘട്ടം അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പ്രവര്ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കിയത്. അതിനുപുറമെയാണ് ദുരിതാശ്വാസനിധിയിലേക്കുള്ള ഈ സംഭാവന.
വളപട്ടണം മേഖലയില് ജോലി ചെയ്യുന്ന ഒഡീഷക്കാരായ തൊഴിലാളികളുടെ മക്കള് സ്വരുക്കൂട്ടിവച്ച ചെറിയ ചെറിയ സംഖ്യകള് ചേര്ത്ത് സ്വരൂപിച്ച 2800 രൂപയും കുട്ടികള് മന്ത്രിക്ക് കൈമാറി. സിവില് സ്റ്റേഷന് പോസ്റ്റോഫീസില് നിന്ന് പോസ്റ്റ് മാസ്റ്ററായി വിരമിച്ച സി പി ശോഭന തന്റെ രണ്ടു മാസത്തെ പെന്ഷന് തുകയായ 57000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായി.
താലൂക്ക് കോണ്ഫറന്സ് ഹാളില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന് കെ പി ജയബാലന് മാസ്റ്റര്, തഹസില്ദാര് വി എം സജീവന് തുടങ്ങിയവര് സംസാരിച്ചു.
photo caption:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കണ്ണൂര് താലൂക്ക് കോണ്ഫറന്സ് ഹാളില് വച്ച് സ്വീകരിച്ചപ്പോള് ദയാ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് രണ്ട് ലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറുന്നു.

Categories
Uncategorized

കാലിക്കടവ് ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം ചെയ്തു

കാലിക്കടവ് ഗവ. ഹൈസ്‌കൂള് കെട്ടിടോദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: കുട്ടികള് പോലും ലഹരിക്കടിമപ്പെടുന്ന സാഹചര്യത്തില് വിദ്യാലയങ്ങള് ലഹരിമുക്തമാക്കാനാണ് സര്ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കാലിക്കടവ് ഗവ. ഹൈസ്‌കൂളില് കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും (ആര്.എം.എസ്.എ) ഫണ്ട് ഉപയോഗിച്ച് നിര്മ്മിച്ച രണ്ടുനില പുതിയ ക്‌ളാസ് റൂം ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിദ്യാലയപരിസരങ്ങളില് ലഹരിവസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കി ലഹരിവിമുക്ത കാമ്പസുകള് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള് ദ്രുതഗതിയില് ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. ലഹരി വര്ജ്ജിക്കുന്നതോടൊപ്പം പഠനത്തിലും ജീവിതമൂല്യങ്ങളിലും എ പ്ലസ് നേടുമ്പോഴാണ് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പാണയില് ബില്ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ് ആണ് സ്‌കൂള് കെട്ടിടം നിര്മ്മിച്ചത്. പാണയില് ബില്ഡേഴ്‌സിനുള്ള ഉപഹാരം ചടങ്ങില് മന്ത്രി കൈമാറി.
എസ്എസ്എല്സി പരീക്ഷയില് മികച്ച വിജയം നേടിയ കുട്ടികള്ക്ക് പാണയില് ബില്ഡേഴ്‌സ് ചെയര്മാനും കണ്ണൂരിലെ ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാനുമായ ഡോ. എന്.കെ.സൂരജ് ഏര്പ്പെടുത്തിയ ക്യാഷ് അവാര്ഡുകള് ജെയിംസ് മാത്യു എം.എല്.എ വിതരണം ചെയ്തു.
ജെയിംസ് മാത്യു എം.എല്.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന് മാസ്റ്റര്, തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി. നാരായണന്, പ്രധാനാദ്ധ്യാപിക എ.സി. സുജിത, പിടിഎ പ്രസിഡന്റ് ഒ.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര് പ്രസംഗിച്ചു.
കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജാനകി, തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് മെംബര് കെ. ലളിത, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കാനായി രാജന്, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. ദേവി, കെ. ലീല, കെ.വി.കെ. അയൂബ്, ഡിഡിഇ ടി.പി. നിര്മലാദേവി, ഡിപിഒ എസ്.പി. രമേശന്, മദര് പിടിഎ പ്രസിഡന്റ് പി.വി. ശ്രീലത, പി.ടി. എ വൈസ് പ്രസിഡന്റ് ടി. രാജന്, വി. സുരേശന്, സി.പി. പീതാംബരന്, എന്.പി. സലീത്ത്, സ്റ്റാഫ് സെക്രട്ടറി എം. എം. രാജന്, പി.മാധവന്, ടി. ജനാര്ദ്ദനന്, കെ. ആലിക്കുഞ്ഞി, എ. ബാലകൃഷ്ണന്, എ. പ്രേമന് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് സ്വാഗതവും പി.വി. ബിജു നന്ദിയും പറഞ്ഞു.

Categories
Uncategorized

എന്റെ വീടും… എന്റെ നാടും… പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രോജക്ട് അവതരണവും സ്‌നേഹവിരുന്നും

എന്റെ വീടും… എന്റെ നാടും…
വളണ്ടിയര്മാര്ക്കുള്ള പ്രോജ്ക്ട് അവതരണവും സ്നേഹവിരുന്നും നടത്തി
കണ്ണൂര്: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്ട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ ദയ ചാരിറ്റബിള് ട്രസ്റ്റ് അഴീക്കോട് ഗ്രാമപഞ്ചായത്തില് നടപ്പാക്കുന്ന എന്റെ വീടും… എന്റെ നാടും… എന്ന കൊതുകുനിര്മാര്ജ്ജന പദ്ധതി പദ്ധതിയുടെ ഭാഗമായി ക്ളബുകള്ക്കും വളണ്ടിയര്മാര്ക്കുമുള്ള പ്രോജക്ട് അവതരണവും സ്നേഹവിരുന്നും ചാല് ബീച്ചില് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന ഉദ്ഘാടനം ചെയ്തു.
വളപട്ടണം സി.ഐ എം. കൃഷ്ണന് മുഖ്യാതിഥിയായി. മുന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീഷ് കുമാര് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ. പ്രേമന്, പി.ഒ. രാധാകൃഷ്ണന്, കുടുംബശ്രീ സി.ഡി. എസ് ചെയര്പേഴ്സണ് മോഹിനി, സനില തുടങ്ങിയവര് സംസാരിച്ചു. ക്ളബുകള്ക്കും വളണ്ടിയര്മാര്ക്കുമായി ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ് പദ്ധതി വിശദീകരിച്ചു. അഴീക്കോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ.കെ. മിനി സ്വാഗതവും സി.ആര്.സി രക്ഷാധികാരി പാറക്കുനി ദാമോധരന് നന്ദിയും പറഞ്ഞു.
എന്റെ വീടും… എന്റെ നാടും… പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രോജക്ട് അവതരണവും സ്‌നേഹവിരുന്നും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന ഉദ്ഘാടനം ചെയ്യുന്നു

Categories
Uncategorized

ദയ ട്രസ്റ്റ് ദയ പെന്‍ഷന്‍ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്…

ജനശക്തി തെളിയിച്ച് ദയ ട്രസ്റ്റ്
ദയ പെന്ഷന് പദ്ധതി എട്ടാം വര്ഷത്തിലേക്ക്…
അഴീക്കോട്‌: രാഷ്ട്രീയം മറന്ന് ക്‌ളബുകളും സംഘടനകളും ഒന്നിച്ചുനിന്നാല് നാടിന്റെ വികസനം സാധ്യമാണെന്ന് ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ് പറഞ്ഞു.
ദയ ചാരിറ്റബിള് ട്രസ്റ്റിന്റെ പെന്ഷന് പദ്ധതി എട്ടാം വാര്ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അഴീക്കോട്ടെ ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് മുഖാന്തിരമുള്ള മൂന്നാം വര്ഷത്തെ പെന്ഷന് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിമാസം 1000 രൂപ നിരക്കില് പെന്ഷന് വിതരണത്തിനുള്ള ചെക്ക് ദയ ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില് ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഷുക്കൂര് മാസ്റ്ററെ ഏല്പിച്ചു. ഈ വര്ഷം ജനശക്തി മുഖേന
35 പേര്ക്കാണ് പെന്ഷന് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്ഷം മുപ്പത് പേരാണ് ഗുണഭോക്താക്കളായി ഉണ്ടായിരുന്നത്. നിരലാംബരായ അഞ്ചുപേര്ക്ക് കൂടി സാമ്പത്തികസഹായം അനുവദിക്കുന്നതില് സന്തോഷമുണ്ടെന്ന് ഡോ. സൂരജ് പാണയില് പറഞ്ഞു.
അതേസമയം, നിരാലംബരായ 150 പേര്ക്ക് ദയ ചാരിറ്റബിള് ട്രസ്റ്റ് പ്രതിമാസ പെന്ഷന് നല്കിവരുന്നുണ്ട്.
ചടങ്ങില് ഷുക്കൂര് മാസ്റ്റര് അദ്ധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള് ട്രസ്റ്റ് ട്രസ്റ്റി ഷംന സൂരജ്, വി. നജീഷ്, സി.കെ. നൗഷാദ് തുടങ്ങിയവര് പ്രസംഗിച്ചു. ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് ജോയന്റ് കണ്വീനര് കെ. രജീഷ് സ്വാഗതവും ഷബാബ് നന്ദിയും പറഞ്ഞു.

Categories
Uncategorized

പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ ദയ

കണ്ണൂര്: പ്രളയബാധിതര്ക്ക് ആശ്വാസമേകാന് അഴീക്കോട് ദയ ചാരിറ്റബിള് ട്രസ്റ്റ് രംഗത്ത്. വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ദയ ട്രസ്റ്റിന്റെ വാഹനം പുറപ്പെട്ടു. അരി, ഉപ്പ്, നാപ്കിന്, ബ്രെഡ്, ജാം തുടങ്ങിയ വസ്തുക്കളാണ് വയനാട്ടിലേക്ക് അയച്ചത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, റവന്യൂ ഇന്സ്‌പെക്ടര് ബി.ജി ധനഞ്ജയന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പ്രവര്ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില് നിന്ന് ആളുകള് മടങ്ങുമ്പോഴേക്കും വളരെയേറെ കാര്യങ്ങള് ചെയ്യാനുണ്ട്. അതിനുള്ള പ്‌ളാനുകള് ട്രസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില്, ട്രസ്റ്റി എന്.കെ. ശ്രീജിത്ത്, രാജേന്ദ്രന്, രതീശന് കണിയാങ്കണ്ടി, ഐ.സി. താജുദ്ദീന്, രഗിന് തയ്യില് തുടങ്ങിയവര് നേതൃത്വം നല്കി.
ദുരിതാശ്വാസ പ്രവര്ത്തനം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ദയ ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില് ഉള്പ്പെടെയുള്ള പ്രവര്ത്തകര് കലക്ടറെ നേരിട്ട് കണ്ട് തങ്ങളുടെ ഭാഗത്തു നിന്നുള്ള സഹായങ്ങളും സേവനസന്നദ്ധതയും അറിയിക്കുകയായിരുന്നു. തുടര്ന്ന് എസ്.പി ശിവവിക്രമിന്റെ സാന്നിധ്യത്തില് നടന്ന ചര്ച്ചയില് വയനാട്ടിലേക്ക് അരി ഉള്പ്പെടെയുള്ള സാധനങ്ങളാണ് അത്യാവശ്യമെന്ന് അറിയിച്ചതിനെ തുടര്ന്ന് അക്കാര്യം കലക്ടര് ട്രസ്റ്റ് ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്ന്നാണ് അരി ഉള്പ്പെടെയുള്ള സാധനങ്ങള് ട്രസ്റ്റ് ഭാരവാഹികള് കണ്ണൂര് കലക്ടറേറ്റിലേക്ക് എത്തിച്ചതും സ്വന്തം നിലയില് വയനാട്ടിലേക്ക് കൊണ്ടുപോയതും. ദുരന്തബാധിത മേഖലകള് ജില്ലയില് ഉണ്ടെന്നിരിക്കെ തന്നെ ഭീകരമായ പ്രളയബാധിത പ്രശ്‌നങ്ങളുള്ള അയല്ജില്ലയായ വയനാടിനോട് കണ്ണൂര് കലക്ടര് മിര് മുഹമ്മദ് അലി കാട്ടിയ നല്ല മനസ്സും താല്പര്യവും സേവനമനോഭാവവും അഭിനന്ദനം അര്ഹിക്കുന്നു.